Amit Shah Will Become Home Minister if Modi Returns to Power, Says Kejriwal
വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. വോട്ട് ചെയ്യുന്നതിന് മുമ്പ് ജനങ്ങള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് അദ്ദേഹം. ബിജെപി ജയിച്ചാല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും എത്തുമെന്നു കെജ്‌രിവാള്‍
പറഞ്ഞു. അതുമാത്രമല്ല, ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേല്‍ക്കുമെന്നും കെജ്‌രിവാള്‍ ഓര്‍മിപ്പിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപി റാലിയില്‍ അടുത്തിടെ അമിത് ഷാ നടത്തിയ പ്രസംഗ ഭാഗവും കെജ്‌രിവാള്‍ ഓര്‍മിപ്പിച്ചു. ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് നിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദുക്കളെയും ബുദ്ധരെയും സിഖ് മതക്കാരെയും ഒഴിച്ചുള്ള നുഴഞ്ഞുകയറ്റക്കാരെ എല്ലാവരെയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു